മോദിക്കെതിരെ കമന്‍റിട്ടത് യു എ ഇയില്‍ നിന്ന് ; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടന്‍ നസ്‌ലെന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ട കേസില്‍ വഴിത്തിരിവ്. യു എ ഇയില്‍ നിന്നാണ് കമന്റിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഫേസ്ബുക്കിന് കത്തയച്ചു. തുടര്‍ന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

മോദിയുടെ ജന്മദിനത്തില്‍ ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ അടിയിലാണ് നടന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്. നസ്‌ലിന്റെ ചിത്രം തന്നെയായിരുന്നു ഈ അക്കൗണ്ടിന്റെ പ്രൊഫൈല്‍. സുഹൃത്തുക്കള്‍ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചപ്പോഴാണ് നസ്‌ലെന്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് നടന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...