നസ്ലെന്റെ 100കോടി, പ്രേമലു ഇനി തമിഴ് പേസും ; റൈറ്റ്സ് വിജയ്, അജിത്ത്, രജനി പടങ്ങളുടെ വിതരണക്കാർക്ക്

For full experience, Download our mobile application:
Get it on Google Play

മലയാള സിനിമയ്ക്ക് വൻ സർപ്രൈസ് ഹിറ്റ് സമ്മാനിച്ച സിനിമയാണ് പ്രേമലു. ​ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെൻ ആയിരുന്നു നായകൻ. മുൻവിധികളെ മാറ്റി മറിച്ച ചിത്രത്തിന് ആദ്യദിനം മുതൽ ലഭിച്ചത് മികച്ച മൗത്ത് പബ്ലിസിറ്റി. പിന്നെ പറയേണ്ടതില്ലല്ലോ പൂരം. ദേശ ഭാഷാന്തരങ്ങൾ പിന്നിട്ട് പ്രേമലു വിജയം കൊയ്തു. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ചു. മലയാളത്തിന് പുറമെ തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാൽ തെലുങ്കിൽ മാത്രം പ്രേമലു ഒതുങ്ങില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. പ്രേമലു പുതിയ ഭാഷയിലേക്ക് റിലീസിന് ഒരുങ്ങുകയാണ്. ഇത്തവണ തമിഴിലാണ് സിനിമ എത്തുന്നത്. ഇക്കാര്യം നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. മാർച്ച് 15ന് പ്രേമലുവിന്റെ ഡബ്ബിം​ഗ് പതിപ്പ് റിലീസ് ചെയ്യും.

തമികത്തിലെ പ്രമുഖ വിതരണക്കാരായ റെഡ് ജെയ്ൻ്റ് മൂവീസ് ആണ് പ്രേമലു തമിഴ്നാട്ടിൽ എത്തിക്കുന്നത്. നടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ളതാണ് ഈ കമ്പനി. വിനയ്താണ്ടി വരുവായാ, മങ്കാത്ത, അണ്ണാത്തെ, രാധേ ശ്യം, വിക്രം, പൊന്നിയിൻ സെൽവൻ 1,2, വാരിസ്, തുനിവ് തുടങ്ങി വമ്പൻ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചവരാണ് റെഡ് ജെയ്ന്റ് മൂവീസ്. അൽഫോൺസ് പുത്രന്റെ നേരത്തിന് ശേഷം ഇവർ വിതരണത്തിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാണ് പ്രേമലു. ഫെബ്രുവരി 9നാണ് പ്രേമലു കേരളത്തിൽ റിലീസ് ചെയ്യുന്നത്. ആദ്യ ദിനം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച പ്രേമലുവിന്റെ ആദ്യദിന കളക്ഷൻ 90 ല​ക്ഷം ആയിരുന്നു. എന്നാൽ രണ്ടാം ദിനം മുതൽ കഥ മാറി. ഓരോ ദിവസം പിന്നിടുംന്തോറും പ്രേമലു കോടികൾ വാരിക്കൂട്ടി. മാർച്ച് ആദ്യം തെലുങ്കിൽ കൂടി റിലീസ് ചെയ്തതോടെ 100 കോടി ക്ലബ് എന്ന നേട്ടവും പ്രേമലു സ്വന്തമാത്തി. കേരളത്തിൽ മാത്രം 50 കോടിയാണ് നസ്ലെൻ ചിത്രം സ്വന്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...