എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളിന് ദേശീയ പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളിന് ദേശീയ പുരസ്‌കാരം. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൊണ്മെന്റൽ സ്റ്റഡീസ് നടത്തിയ ഗ്രീൻ സ്കൂൾ ഓഡിറ്റിങ്ങിൽ മികവ് തെളിയിച്ചാണ് എണ്ണൂറാംവയൽ സ്കൂൾ തുടർച്ചയായി മൂന്നാം തവണ ദേശീയ ഗ്രീൻ സ്കൂൾ അവാർഡിന് അർഹമായത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൊണ്മെന്റൽ സ്റ്റഡീസ് രാജ്യത്തെ ഗ്രീൻ സ്കൂൾ പദവിയിലേക്ക് തെരഞ്ഞെടുത്ത 75 വിദ്യാലയങ്ങളിൽ പ്രൈമറി വിഭാഗത്തിലുള്ള ഏക വിദ്യാലയം എണ്ണൂറാംവയൽ സി എം എസ് സ്‌കൂളാണ്. ജനുവരി 30ന് ദില്ലിയിലെ ഇന്ത്യൻ ഹാബിറ്റാറ്റ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പുരസ്‌കാരം ഏറ്റു വാങ്ങും.

വിദ്യാർത്ഥികളിൽ പാരിസ്ഥിതീക അവബോധം സൃഷ്ടിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നൂതന മാതൃകകൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്ന വിദ്യാലയങ്ങൾക്കാണ് അവാർഡ്. രാജ്യത്തെ 5000 വിദ്യാലയങ്ങളിൽ ജൂലൈ മുതൽ നടത്തിയ ഓഡിറ്റിങ്ങിലൂടെ ചുരുക്ക പട്ടികയിലെത്തിയ 200 വിദ്യാലയങ്ങളിൽ നിന്നാണ് ഗ്രീൻ സ്കൂൾ അവാർഡിനർഹമായ വിദ്യാലയങ്ങളെ കണ്ടെത്തിയത്. ജല വിനിയോഗം, ഊർജ്ജ സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ അഞ്ചു മേഖലകളിൽ തെളിയിച്ച മികവാണ് വിദ്യാലയത്തിന് ദേശീയ അംഗീകാരം നേടിക്കൊടുത്തത്. സി എസ് ഐ മദ്ധ്യകേരള മഹായിടവകയുടെ സി എം എസ് സ്‌കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാലയമാണ് എണ്ണൂറാംവയൽ സി എം എസ് സ്കൂൾ. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു മികവ് തെളിയിക്കുകയും ഇന്നവേറ്റീവ് സ്കൂൾ അവാർഡ്, കൃഷി വകുപ്പിന്റെ മികച്ച വിദ്യാലയ ജൈവ പച്ചക്കറിത്തോട്ടത്തിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...