ദേശീയ ബാലചിത്രരചനാ മത്സരം ഫെബ്രുവരി 20 ന് ; പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ബാലചിത്രരചനാ മത്സരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെബ്രുവരി 20 ന് രാവിലെ 10 ന് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടക്കും. 5 മുതല്‍ 9 വയസു വരെയുളള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപ്പിലും 10 മുതല്‍ 16 വരെ വൈറ്റ് ഗ്രൂപ്പിലും ക്രമീകരിച്ചാണ് മത്സരം നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് 5 മുതല്‍ 10 വരെ പ്രായപരിധിയിലുളളവരെ യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെ പ്രായപരിധിയിലുളളവരെ റെഡ് ഗ്രൂപ്പിലും ഉള്‍പ്പെടുത്തി.

വിഷ്വല്‍ /ഓര്‍ത്തോപീഡിക്കലി /ലോക്കോമോട്ടര്‍ ഭിന്നശേഷിയുളള കുട്ടികള്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കേഴ്വി വൈകല്യം ഉളളവര്‍ മിനിമം 40 ശതമാനം ഡെസിബല്‍ ഡിസബിലിറ്റി ആയിരിക്കണം. മെന്റലി റിട്ടാര്‍ഡഡ് ആയ കുട്ടിയുടെ ഐ.ക്യ 70 ല്‍ താഴെ ആയിരിക്കണം. ഇത് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്യാട്രിസ്റ്റ് സര്‍ട്ടിഫൈ ചെയ്യണം. ചിത്രരചനയ്ക്കുളള പേപ്പര്‍ സമിതി നല്‍കും. രചനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടു വരണം. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്നുള്ള പ്രഥമ അധ്യാപകന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍ : 7736548349, 9400063953.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...