നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് സ്റ്റേറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക സമ്മേളനവും സെമിനാറും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് സ്റ്റേറ്റ് കമ്മറ്റി പ്രവർത്തക സമ്മേളനവും ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് അറിയുവാൻ ഉള്ള സെമിനാർ “അറിയാം അറിയിക്കാം” കോന്നി ആക്ഷൻ ഓഫ് ലവ് ചർച്ചിൽ നടന്നു. എൻ‌.സി‌.എം‌.ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. ഡോ. പ്രകാശ് പി തോമസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭകളുടെ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമെന്നും സഭകൾ തമ്മിലുള്ള ഐക്യ കൂട്ടായ്മയാണ് എൻ‌.സി‌ എം‌.ജെയുടെ പ്രവർത്തന ലക്ഷ്യമെന്ന് സ്റ്റേറ്റ് പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എൻ‌.സി‌.എം‌.ജെ കോന്നി, റാന്നി നിയോജക മണ്ഡലം കമ്മറ്റികൾ രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. എൻ‌.സി‌.എം‌.ജെ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് റവ തോമസ് എം പുളിവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ സെമിനാറിന് ഫാദർ ബെന്യാമിന് ശങ്കരത്തിൽ നേതൃത്വം നൽകി. യോഗത്തിൽ മാത്യൂസൺ പി തോമസ്, റവ ഷാജി കെ ജോർജ്, റവ സജു തോമസ്, പാസ്റ്റർ ഏബ്രാഹാം വർഗ്ഗീസ്, അനീഷ് തോമസ് വാനേത്ത്, റവ ഡോ. ആർ ആർ തോമസ് വട്ടപ്പറമ്പിൽ, ബാബു വെന്മേലി, സജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....