സര്‍ക്കാര്‍ നടപടി പക്ഷപാതപരം : നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മുതലപ്പൊഴി ബോട്ട് അപകടവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ഫാ.യൂജിന്‍ പെരേരയ്ക്കെതിരെ പോലീസ് കേസെടുത്തത് പക്ഷപാതപരമാണെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന സമിതി പ്രസ്താവിച്ചു. നാലു മത്സ്യതൊഴിലാളികളുടെ ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ സ്ഥലത്തെത്തിയ മന്ത്രിമാരോട് നാട്ടുകാരും മത്സ്യത്തൊഴിലാളികളും മരിച്ചവരുടെ ബന്ധുക്കളും അവരുടെ വികാരം പ്രകടിപ്പിക്കുക സ്വാഭാവികമാണ്. മുതലപ്പൊഴി അപകടരഹിതമാക്കാന്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജീവനും ജീവിതമാര്‍ഗ്ഗവും നഷ്ടമായ മത്സ്യത്തൊഴിലാളികളുടെ വികാരങ്ങള്‍ മനസ്സിലാക്കി പ്രശ്നപരിഹാരം സൃഷ്ടിക്കേണ്ടതിന് പകരം പുരോഹിതരെയും ക്രൈസ്തവ സമൂഹത്തെയും അവഹേളിക്കുന്നതിന് ശ്രമിക്കുന്നത് അപലപനീയമാണെന്നും നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് പറഞ്ഞു.

മത്സ്യത്തൊഴിലാളികളെയും സാധാരണ ജനത്തെയും ചൂഷണം ചെയ്യുന്നത് പുരോഹിതരാണോ അതോ ഭരണകൂടമാണോ എന്ന് ജനത്തിന് വ്യക്തമായി അറിയാം. പള്ളികള്‍ നടത്തുന്ന പിരിവുകളുടെ ഫലമാണ് വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ കേരളത്തിനുണ്ടായ പുരോഗതിക്ക് കാരണമായ നിരവധി സ്ഥാപനങ്ങള്‍. പാര്‍ട്ടി പിരിച്ച പണം എവിടെ പോയി എന്ന് മന്ത്രിക്കും ജനങ്ങള്‍ക്കും അറിയാം. ചില്ലുമേടയിലിരുന്നുകൊണ്ട് കല്ലെറിയുന്ന പണി മന്ത്രിമാര്‍ അവസാനിപ്പിക്കണം. വികാരി ജനറലിന് എതിരായ കേസ് പിന്‍വലിക്കണമെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഉമ്മന്‍ ജേക്കബ്, ട്രഷറാര്‍ റവ. എല്‍ ടി. പവിത്രസിംഗ്, അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായ ഫാ. പി. എ. ഫിലിപ്പ്, ഫാ. ബന്യാമിന്‍ ശങ്കരത്തില്‍, ഫാ. ഡി. ഗീവര്‍ഗീസ്, ഫാ. ജോണിക്കുട്ടി, റവ. ബിനു കെ. ജോസ്, വി.ജി. ഷാജി, കോശി ജോര്‍ജ്, ഷിബി പീറ്റര്‍, ഷിബു കെ. തമ്പി, ഷാജി ഫിലിപ്പ്, എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...