നാഷണൽ കോൺഫറൻസ് പ്രസിഡന്റായി ഫാറൂഖ് അബ്ദുള്ള തുടരും

For full experience, Download our mobile application:
Get it on Google Play

ജമ്മു : ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്‍റെ (ജെകെഎൻസി) പ്രസിഡന്റായി ഫാറൂഖ് അബ്ദുള്ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീനഗറിലെ നസീം ബാഗിൽ പാർട്ടി സ്ഥാപകൻ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ ശവകുടീരത്തിന് സമീപം നടന്ന എൻസിയുടെ പ്രതിനിധി സമ്മേളനത്തിൽ 85 കാരനായ നേതാവിനെ പാർട്ടിയുടെ തലവനായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

ഷെയ്ഖ് അബ്ദുള്ളയുടെ 117-ാം ജന്മവാർഷിക ദിനം കൂടിയായിരുന്നു ഈ ദിവസം. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഫാറൂഖ് അബ്ദുള്ളയുടെ നാമനിർദേശ പത്രിക മാത്രമാണ് ലഭിച്ചതെന്ന് എൻസി ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ പറഞ്ഞു. കശ്മീരിൽ നിന്ന് 183, ജമ്മുവിൽ നിന്ന് 396, ലഡാക്കിൽ നിന്ന് 25 നിർദ്ദേശങ്ങൾ ഫാറൂഖ് അബ്ദുള്ളയെ പിന്തുണച്ച് ലഭിച്ചതായി സാഗർ പറഞ്ഞു.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ ഫാറൂഖ് അബ്ദുള്ള അടുത്തിടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമിടുകയും ചെയ്തു. പാർട്ടിയുടെ പ്രതിനിധി സമ്മേളനത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നാണ് അറിയിച്ചത്. അഞ്ച് വർഷം മുമ്പാണ് അവസാനമായി എൻസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...

ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളില്‍ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

0
ആറന്മുള : ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ...

കല്ലേലി – അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ്

0
കോന്നി : വനപാതയായ കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള വാഹന യാത്രയ്ക്ക്...