പത്തനംതിട്ട ഗവി ആനത്തോട് വനത്തിൽ ബുദ്ധിമുട്ടിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ചൈൽഡ് പ്രൊട്ടക്റ്റ് ടീം അവശ്യ സാധനങ്ങൾ എത്തിച്ച് നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ പത്തനംതിട്ട ഗവി ആനത്തോടുള്ള ട്രൈബൽ കുട്ടികൾക്ക് ബസ്സിൽനിന്നും ഭക്ഷണം എറിഞ്ഞ് നൽകുന്ന വീഡിയോ ഏവരെയും വളരെ ദുഖത്തിലാക്കുന്ന കാഴ്ചയായിരുന്നു. സി പി റ്റി ഭാരവാഹികൾ അവിടെ പോയി നേരിൽകണ്ട കുഞ്ഞുങ്ങളുടെ അവസ്ഥ അതിലേറെ പരിതാപകരമായിരുന്നു. കൊടും വനത്തിനുള്ളി ഒരു കൈകുഞ്ഞ് ഉൾപ്പെടെ 7 കുഞ്ഞ് കുട്ടികളും കുടുംബവും വളരെ ബുദ്ധിമുട്ടിയാണ് അവിടെ കഴിയുന്നത്.

കുറച്ച് ദിവസം മുമ്പ് ചിലർ നൽകിയ ഭക്ഷണ കിറ്റുകൾ കാട്ടുപന്നികൾ എടുത്തു കൊണ്ട് പോയതായും താമിസി ച്ചിരുന്ന ഷെഡ് അവറ്റകൾ തകർത്തതായും കുട്ടികളുടെ പിതാവ് സി പി റ്റി പ്രവർത്തകരോട് പറഞ്ഞു. ഇപ്പോൾ വന്യമൃഗങ്ങളെ പേടിച്ച് ഈ ഷെഡിന് മുകളിൽ ഉള്ള കുന്നിലെ മരത്തിൽ ഏർമാടത്തിലാണ് രാത്രി സമയങ്ങളിൽ കുഞ്ഞുങ്ങളുമായി കഴിയുന്നത്. ഈ കൊച്ച് കുഞ്ഞുങ്ങൾ വലിയ കോണിയിൽ തൂങ്ങി വലിഞ്ഞാണ് മുകളിൽ കയറുന്നത്. ഏതു നിമിഷവും കാല് വഴുതി താഴെ വീഴാവുന്ന അവസ്ഥയാണ്.

കഴിഞ്ഞ ദിവസം ആ വീഡിയോ സി പി റ്റി യുടെ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ സി പി റ്റി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും കമ്മിറ്റിയുടെ നിർദ്ദശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി പി റ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകൂമാർ , പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ , സെക്രട്ടറി അനിൽ പന്തളം , ട്രഷറർ അജിൻ , ജില്ലാ കമ്മിറ്റി അംഗം ബിജോയ്, ഫോറസ്റ്റ് വാച്ചർ രാജൻ തുടങ്ങിയവർ നേരിൽ പോവുകയും ചില സുമനസുകളുടെ കൂടെ സഹായത്തോടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ

0
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ...

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...