സ്വന്തം വീട്ടില്‍ ദേശീയപതാക ഉയര്‍ത്തിയത് തല തിരിച്ച്‌ ; ബുധനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ദേശീയപതാക ഉയര്‍ത്തലിലെ അബദ്ധങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുകയാണ്. സി.പി.എം നേതാവും ബുധനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജി.രാമകൃഷ്ണന്‍ സ്വന്തം വീട്ടില്‍ ദേശീയപതാക ഉയര്‍ത്തിയത് തല തിരിച്ചാണെന്നായിരുന്നു ആദ്യ പരാതി. പിന്നീട് അങ്കണവാടിയില്‍ പതാക ഉയര്‍ത്തിയതിന് ശേഷം നടന്ന ദേശീയഗാനാലാപനത്തിനിടയില്‍ ഇദ്ദേഹം ഫോണില്‍ സംസാരിച്ചത് മറ്റൊരു പൊല്ലാപ്പായി. ഇതിന്റെയൊക്കെ ഫോട്ടോകളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു.

വീട്ടില്‍ പതാക ഉയര്‍ത്തിയശേഷം ഭാര്യയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളില്‍ ജി. രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്തതാണ് അബദ്ധം കണ്ടുപിടിക്കാനിടയായത്. പെരിങ്ങാട് 14-ാം വാര്‍ഡിലെ മുപ്പതാം നമ്പർ  അങ്കണവാടിയില്‍ ദേശീയ ഗാനമാലപിക്കവേ ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ പോക്കറ്റില്‍ നിന്നെടുത്തു നോക്കിയ ശേഷം കട്ട് ചെയ്ത് പിന്നിലാക്കി പിടിച്ചു. വീണ്ടും ശബ്ദിച്ചപ്പോള്‍ എടുത്ത് ഉറക്കെ സംസാരിച്ച്‌ നടക്കുന്നതിന്റെ വീഡിയോ ആണ് തൊട്ടു പിന്നാലെ പ്രചരിച്ചത്.

ഇതോടെ ആരോപണങ്ങളുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗം കയ്യടക്കി. എന്നാല്‍ ആശുപത്രി​ക്കേസുമായി​ ബന്ധപ്പെട്ട വി​ളി​ ആയി​രുന്നതി​നാലാണ് പൊടുന്നനെ എടുത്തുപോയതെന്ന് രാമകൃഷ്ണന്‍ വി​ശദീകരി​ച്ചു. സി.പി.എം മാന്നാര്‍ ഏരിയ സെന്റര്‍ അംഗവും മുന്‍ സെക്രട്ടറിയും ബുധനൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റുമായ ജി.രാമകൃഷ്ണനെതിരെ ബുധനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....