മാലിന്യ സംസ്കരണത്തിലെ വീഴ്ച : കർണാടകയിലെ ബി.ജെ.പി സർക്കാറിന് 2,900 കോടി രൂപ പിഴയിട്ട് ഹരിത ട്രൈബ്യൂണൽ

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : ഖര- ദ്രവമാലിന്യ സംസ്‌കരണം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന് കർണാടക ബി.ജെ.പി സർക്കാർ 2,900 കോടി രൂപ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) നിർദേശം. മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരാതികളിൽ തുടർച്ചയായ വാദം കേൾക്കലുകൾക്ക് ശേഷമാണ് ഉത്തരവ്. മാലിന്യം ഉൽപ്പാദിപ്പിക്കുന്നതിലും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലുുള്ള വീഴ്ച പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും നാശമുണ്ടാക്കിയെന്നും അതിനാൽ കർണാടക സർക്കാർ 2,900 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും എൻ.ജി.ടി ഉത്തരവിൽ പറഞ്ഞു.

തുക കർണാടക സർക്കാർ രണ്ട് മാസത്തിനുള്ളിൽ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് നിർദേശം. ഖര മാലിന്യ സംസ്കരണത്തിനായി കർണാടക സർക്കാർ സ്വീകരിച്ച നടപടികൾ 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് റൂൾസും 2016 ഡിസംബർ 22ലെ ട്രൈബ്യൂണലിന്‍റെ വിധിയും തുടർന്നുള്ള ഉത്തരവുകളും പാലിക്കുന്നതിൽ അപര്യാപ്തമാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.

പരിസ്ഥിതിക്ക് തുടർച്ചയായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതെന്നും ഖര- ദ്രവമാലിന്യ സംസ്കരണത്തിനുള്ള മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള സുപ്രിംകോടതി നിർദേശങ്ങൾ ട്രിബ്യൂണൽ പാലിക്കുമെന്നും എൻ.ജി.ടി പറഞ്ഞു. 2,900 കോടി രൂപ നഷ്ടപരിഹാരത്തിൽ, 540 കോടി രൂപയും ഖരമാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാണ്. പരിഹാര നടപടികൾക്കായി ഉചിതമായ രീതിയിൽ ഈ ഫണ്ട് വിനിയോഗിക്കാനുള്ള പദ്ധതികൾ കർണാടക ചീഫ് സെക്രട്ടറിക്ക് ആവിഷ്കരിക്കാമെന്നും എൻ.ജി.ടി പറഞ്ഞു.

“മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ അഗ്നിസുരക്ഷയ്ക്കും പ്രദേശവാസികളുടെ സംരക്ഷണത്തിനുമായി വേലി കെട്ടി പരിപാലിക്കേണ്ടതുണ്ട്. പൈതൃക മാലിന്യങ്ങൾ നീക്കം ചെയ്തതിനുശേഷം വീണ്ടെടുക്കപ്പെട്ട ഭൂമി ഉപയോഗിക്കേണ്ടതുണ്ട്. അത്തരം ഉപയോഗം എത്രയും വേഗം പ്രഖ്യാപിക്കേണ്ടതുണ്ട്”- ട്രിബ്യൂണൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...