ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഒമ്പത് സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. 2022 ൽ ഏജൻസി രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് റെയിഡ്. തീവ്രവാദികളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ സുരക്ഷാ സേനയുമായി സഹകരിച്ചാണ് റെയ്ഡ്. ശ്രീനഗറിൽ താമസിക്കുന്നതായി സംശയിക്കുന്ന ചിലരെക്കുറിച്ച് ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കോക്കർനാഗ് (ജമ്മു കശ്മീർ) ഏറ്റുമുട്ടൽ കേസിൽ രണ്ട് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് തിരച്ചിൽ നടത്തിയത്. ലഷ്കർ -ഇ-തൊയ്ബയുടെ (എല്‍ഇടി) ശാഖയായ ദി റെസിസ്റ്റന്റ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ളവരാണ് കേസിലെ പ്രതികൾ. ലഷ്കറെ തയിബയും ടിആർഎഫും നിരോധിത സംഘടനകളാണ്, ‘ജിഹാദ്’ എന്ന പേരിൽ കശ്മീരി യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.