400 സീറ്റ് കടക്കുമെന്നത് ബിജെപിയുടെ ദിവാസ്വപ്നമാണെന്ന് സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ബിജെപി വിരുദ്ധ, മോദി വിരുദ്ധ വികാരം പ്രകടമാണെന്നും 400 സീറ്റ് കടക്കുമെന്നത് ബിജെപിയുടെ ദിവാസ്വപ്നമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. 2004ലേതുപോലെ ഇത്തവണയും ഇടതിന്റെ ശക്തമായ സാന്നിധ്യം പാർലമെന്റിൽ ജനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിലും തമിഴ്നാട്ടിലും വളരെ കൃത്യമായ ബിജെപി വിരുദ്ധ, മോദി വിരുദ്ധ വികാരം പ്രകടമാണ്. 400 കടക്കുമെന്ന ബിജെപിയുടെയും മോദിയുടെയും പ്രചാരണം ദിവാസ്വപ്നമാണെന്നു വ്യക്തമാവുന്നു. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിലേക്ക് മുന്നിലേക്കു വരുന്നുണ്ട്. യോഗങ്ങളിലും മറ്റും ജനം അവ എടുത്തുപറയുന്നുമുണ്ട്. എപ്പോഴത്തെയുംപോലെ എൽ‍ഡിഎഫ് – യുഡിഎഫ് ധ്രുവീകരണം പൂർണം. കേരളത്തിലെ വോട്ടർമാർ ഏറെ പക്വതയുള്ളവരും സ്വയം തീരുമാനമെടുക്കുന്നവരുമാണ് – കേന്ദ്രവും സംസ്ഥാനവും ആരു ഭരിക്കണമെന്നതിൽ. ഇത്തവണ 2004ലേതുപോലെ ഇടതിന്റെ ശക്തമായ സാന്നിധ്യം പാർലമെന്റിൽവേണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നാണ് കേരളത്തിലെ യാത്രയിൽ എനിക്കു മനസിലായതെന്നും യെച്ചൂരി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...