തിരുവനന്തപുരത്ത് ബാറിൽ വെച്ച് ദേശീയ കബഡി താരത്തെ ഗുണ്ടാസംഘം മർദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കൽ കോളേജിന് സമീപത്തെ ബാറിൽ ദേശീയ കബഡി താരത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം. ദേശീയ താരം അമൽജിത്തിനാണ് (24) കുത്തേറ്റത്. അക്രമത്തിനിടെയുണ്ടായ മൽപിടുത്തത്തിൽ നിലത്തുവീണ അമൽജിത്തിന്റെ നട്ടെല്ലിന് ഗുരുതരമായി പൊട്ടലേറ്റു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെ മെഡിക്കൽ കോളേജിന് സമീപത്തെ ബാറിന്റെ റൂഫ് ടോപ്പിലായിരുന്നു സംഭവം. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് സംഘം തന്നെ ആക്രമിച്ചതെന്ന് അമൽജിത്ത് പോലീസിന് മൊഴി നൽകി. സുഹൃത്തുക്കൾക്കൊപ്പം ബാറിലെത്തിയ അമൽജിത്തിനെ അക്രമിസംഘം കുത്തുകയായിരുന്നു. പരിക്കേറ്റ് വീണ താരത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ തുടരുകയാണ്.

മെഡിക്കൽ കോളേജ് പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. ബാറിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അക്രമികളെ പോലീസ് തിരിച്ചറിഞ്ഞതായും ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ അറിയിച്ചു. സംഭവത്തിന് പിന്നിൽ ലഹരിസംഘങ്ങളാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...