ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കും ജെ.എന്‍.യു ആക്രമണത്തിനും പിന്നാലെ ഡല്‍ഹിയില്‍ മൂന്ന് മാസത്തേക്ക് ദേശ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 13 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയാണ് നിയമം നിലനില്‍ക്കുക.
ദേശ സുരക്ഷാ നിയമ പ്രകാരം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താല്‍ കേസ് ചാര്‍ജ് ചെയ്യാതെ 12 മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാം . അറസ്റ്റ് ചെയ്ത വ്യക്തിയെ കസ്റ്റഡിയിലെടുത്ത വിവരം 10 ദിവസം വരെ ഉദ്യോഗസ്ഥര്‍ക്ക് അറിയിക്കാതിരിക്കാമെന്നതും നിയമത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ നിയമത്തില്‍ അസ്വഭാവികതയില്ലെന്നും സാധാരണ നടപടി ക്രമം മാത്രമാണന്നുമാണ് പോലീസിന്റെ വിശദീകരണം.