വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന ബിൽ ; ഇന്ന് സഭയിൽ അവതരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികൾ കുറ്റകരമാക്കുന്നതിനുള്ള ഭേദഗതിബിൽ ഇന്നു രാജ്യസഭയിൽ അവതരിപ്പിക്കും. നേരത്തെ ദേശീയഗാനത്തിനു മാത്രമുള്ള വ്യവസ്ഥകളാണു വന്ദേമാതരത്തിനും ഉൾപ്പെടുത്തി ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ദേശീയഗീതത്തെ അവഹേളിച്ചാൽ 3 വർഷം വരെ തടവു ലഭിക്കാവുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി, ഗവർണർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയഗീതവും നിർബന്ധമായി ആലപിക്കണമെന്നു വ്യവസ്ഥ ചെയ്ത കേന്ദ്രസർക്കാരാണ് ഇപ്പോൾ ശിക്ഷാ നടപടികളും കർശനമാക്കാൻ ഒരുങ്ങുന്നത്. അതേസമയം ബിൽ അവതരിപ്പിക്കുന്നതിൽനിന്നു പിൻമാറണമെന്നാവശ്യപ്പെട്ടു സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചു.

കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഉൾപ്പെടെ സ്വീകരിച്ച നിലപാടിൽ നിന്നുള്ള മാറ്റമാണ് ബില്ലെന്നും ‘വന്ദേമാതര’ത്തിന്റെ യഥാർഥ ആശയം ഉൾക്കൊള്ളാതെയുള്ള നീക്കമാണിതെന്നും കത്തിൽ പറയുന്നു. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34ൽ നിന്നു 38 ആയി അടിയന്തരമായി ഉയർത്തിയ ഓർഡിനൻസിനു പകരമുള്ള ബിൽ ഇന്നു ലോക്സഭയുടെ പരിഗണനയിലെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...