ഉത്തര്‍പ്രദേശില്‍​ കോവിഡ്​ ബാധിച്ച്‌​ മലയാളി നേഴ്​സ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ: ഉത്തര്‍പ്രദേശില്‍​ കോവിഡ്​ ബാധിച്ച്‌​ മലയാളി നഴ്​സ് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന്​ സ്വദേശിനി ആര്‍. രഞ്ചുവാണ്​ മരിച്ചത്​. 29 വയസായിരുന്നു. കഴിഞ്ഞ മാസം 17നാണ്​ രഞ്ചുവിന്​ രോഗം സ്ഥിരീകരിച്ചത്​. രോഗം ബാധിച്ച്‌​ ഗുരുതരാവസ്​ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ലെന്ന്​ മരിക്കുന്നതിന്​ മുമ്പ്​ രഞ്ചു സഹോദരി രജിതക്ക്​ അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിയിലെ നഴ്​സായിരുന്നു രഞ്ചു. ആശുപത്രിയില്‍ ജോലിക്കുകയറി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ രഞ്ചുവിന്​ രോഗം പിടിപെടുകയായിരുന്നു. രോഗം ബാധിച്ച്‌​ 26 ദിവസത്തിന്​ ശേഷമാണ്​ രഞ്ചുവിന്റെ മരണം. കോവിഡ്​ നെഗറ്റീവായെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ്​ വിവരം. രഞ്ചുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ്​ കുടുംബത്തിന്റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...