റിയാദ് : റിയാദിലെ നസീമില്‍ കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടക്കല്‍ ചരുവിള പുത്തന്‍ വീട്ടില്‍ ഷാജഹാന്‍ (53) ആണ് മരിച്ചത്. 30 വര്‍ഷമായി സൗദിയിലുള്ള ഷാജഹാന്‍ ഇന്ത്യന്‍ എംബസി സ്കൂളില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.
ഒറ്റക്ക് താമസിക്കുകയായിരുന്ന ഷാജഹാന്റെ മരണവിവരം ആരും അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം സുഹൃത്തുക്കള്‍ അന്വേഷിച്ചു താമസസ്ഥലത്ത് എത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് ഷാജഹാന്‍ അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്. ഭാര്യ – നസീമ ബീവി. മക്കള്‍ – ഷഹാന, ഷാഹിന്‍.