ലണ്ടനില്‍ കോട്ടയം സ്വദേശിനിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കവന്‍ട്രി: ലണ്ടനില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം താഴത്തുപടി സ്വദേശിനിയായ ബെന്‍സി ജോസഫ്(43) ആണ് മരണമടഞ്ഞത്. ലണ്ടനടുത്തു ചെംസ്ഫോര്‍ഡിലാണ് സംഭവം. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ ഇന്നലെ രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയം താഴത്തുപടി നിവാസികളായ കുടുംബം ദുബൈയില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. മൂത്ത കുട്ടിക്ക് ഏഴാം ക്ലാസില്‍ ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്നാണ് ബെന്‍സിയും ഭര്‍ത്താവ് സിജി മാത്യുവും അടക്കമുള്ള കുടുംബം ചെംസ്ഫോര്‍ഡില്‍ താമസം ആരംഭിക്കുന്നത്.

ചെംസ്‌ഫോഡില്‍ ബിജെ ആര്‍കിടെക്ച്ചറല്‍ ഡിസൈനില്‍, പ്ലാനിങ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു ബെന്‍സി. 11 ഉം 14 ഉം വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ്. ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ അംഗങ്ങളാണ് ബെന്‍സിയുടെ കുടുംബം. ദുബായ് പള്ളിയില്‍ പ്രധാന നടത്തിപ്പുകാരനായിരുന്നു ബെന്‍സിയുടെ പിതാവ് കെ സി ജോസഫ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...