പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാകിസ്താനില്‍ വിദേശ പൗരന്മാര്‍ക്ക് നേരെയുള്ള മതമൗലികവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. ശ്രീലങ്കന്‍ പൗരനെ നടുറോഡിലിട്ട് തല്ലിക്കൊന്നു. പാക് പഞ്ചാബിലെ സിയാല്‍കോട്ടിലുള്ള വാസിറാബാദ് റോഡിലാണ് സംഭവം. മതനിന്ദാരോപിച്ചാണ് ശ്രീലങ്കന്‍ പൗരന് നേരെ മതമൗലികവാദികള്‍ ആക്രമണം നടത്തിയത്.

ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡിലിട്ട് തന്നെ കത്തിച്ചു. സ്വകാര്യ ഫാക്ടറിയിലെ എക്‌സ്‌പോര്‍ട്ട് മാനേജറായിരുന്ന പ്രിയന്ത കുമാരയെ ഫാക്ടറിയിലെ ജോലിക്കാര്‍ ചേര്‍ന്നാണ് തല്ലിക്കൊന്നത്. ഇസ്ലാം മതത്തെ നിന്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുദ്രാവാക്യം വിളികളോടെയാണ് ആളുകള്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് നടുറോഡിലിട്ട് കത്തിക്കുന്നതും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

ഇതിന് പിന്നാലെ പ്രദേശം സംഘര്‍ഷഭരിതമായതോടെ പാക് പോലീസ് സ്ഥലത്തെത്തി സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാറും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താനില്‍ മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങള്‍ ഇപ്പോള്‍ സാധാരണയായിരിക്കുകയാണ്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച്‌ പോലീസ് അറസ്റ്റ് ചെയ്ത മാനസിക രോഗിയെ വിട്ടുകിട്ടാന്‍ മതമൗലികവാദികള്‍ ചേര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ കത്തിച്ച വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാകിസ്താനില്‍ ഇസ്ലാമിനെ നിന്ദിക്കുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...