നവകേരള പുരസ്‌കാര ദാനം : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവകേരള പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സെപ്റ്റംബര്‍ 16 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈനായി നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ പരിപാടി യിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ നവകേരള പുരസ്‌കാരം സമ്മാനിക്കുന്നത്.

ഹരിതകേരള മിഷന്‍ – ശുചിത്വ മാലിന്യ സംസ്‌കരണ ഉപദൗത്യം, ജില്ലാതല ഏകോപന സമിതി തിരഞ്ഞെടുത്ത് ജില്ലാ ശുചിത്വ സമിതി അംഗീകാരത്തോടെ നോമിനേറ്റ് ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രക്രിയയിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും നവകേരളം 2021 പുരസ്‌കാരമായി രണ്ടു ലക്ഷം രൂപയും പ്രശംസ പത്രവും സമ്മാനിക്കും. നവകേരളം കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി സ്വാഗതം ആശംസിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...