നവകേരള സദസ്സ് കബളിപ്പിക്കൽ സദസ്സ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവകേരള സദസ്സിന്റെ പേരിൽ കോടികൾ ധൂർത്തടിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കബളിപ്പിക്കൽ സദസ്സ് ആണെന്ന് ഡി.സി.സി പ്രസിഡന്റ് ആണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യു.ഡി.എഫിന്റെ വിചാരണ സദസിന്റെ വിജയത്തിനായി ചേർന്ന കോൺഗ്രസ് ജനപ്രതിനിധികളുടെ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ജനങ്ങളിൽ നിന്നും നേരിട്ട് പരാതി സ്വീകരിക്കാതെ ഉദ്യോഗസ്ഥരെക്കൊണ്ട് പരാതി സ്വീകരിപ്പിക്കുന്ന മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കുവാൻ ഭയമാണെന്നും നാട് പട്ടിണിയിലായിരിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മൃഷ്ടാന്നം ഭോജിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയേയും വിചാരണ ചെയ്യുന്ന കുറ്റവിചാരണ സദസ്സ് ജില്ലയിൽ വൻ വിജയമാക്കുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, കെ. ജാസിം കുട്ടി, ജി. രഘുനാഥ്, വിനീത അനിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി സാമുവൽ, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് റ്റിജോ.റ്റി. റ്റോജി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...