ആലപ്പുഴ : നിത്യ ഹരിത നായകന്‍ പ്രേംനസീറിന്റെ ഡ്യൂപ്പായി ഒട്ടേറെ സിനിമകളില്‍ സാഹസിക ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ച ആലപ്പുഴ ചാത്തനാട് വെളിമ്പറമ്പില്‍ എ.കോയ (നസീര്‍ കോയ) അന്തരിച്ചു. 85 വയസായിരുന്നു.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു ചികിത്സയിലായിരുന്ന നസീര്‍ കോയ ശനിയാഴ്ച പുലര്‍ച്ചേയാണ് അന്തരിച്ചത്. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്നാം കോളനി’ യാണു അവസാനചിത്രം. നൂറുകണക്കിനു സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്തു.
കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് എ.കോയയുടെ സിനിമ പ്രവേശനം. കുഞ്ചാക്കോയാണു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്. ഭാര്യ : പരേതയായ നസീമ. മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി