എന്‍സിപിയില്‍ കല്ലുകടി – തോമസ് കെ തോമസ് കറിവേപ്പില ; പത്രാസ്സുകാരന്‍ റിസേര്‍ട്ട് ഉടമ ദേശീയകമ്മറ്റിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് എന്‍സിപിയില്‍ ഭിന്നത രൂക്ഷം. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ തോമസ് കെ തോമസിനെ തഴഞ്ഞ് മൂന്നുമാസം മുന്‍പ് പാര്‍ട്ടിയിലെത്തിയ റിസോര്‍ട്ടുടമയെ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാക്കിയതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണം. എ.കെ ശശീന്ദ്രനെ കാലാവധി എത്തും മുന്‍പ്‌
രാജിവയ്പ്പിച്ച് എല്‍ഡിഎഫ് സ്വതന്ത്രനായി ജയിച്ച ഒരു എംഎല്‍എയെ മന്ത്രിയാക്കാനുള്ള നീക്കവും എന്‍സിപിയില്‍ നടക്കുന്നുണ്ട്‌. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാളായ തോമസ് കെ തോമസിനെ പാര്‍ട്ടിയില്‍ ഒതുക്കാനുള്ള നീക്കം പിസി ചാക്കോയുടെ അറിവോടെ നടക്കുന്നുവെന്നാണ് പ്രധാന പരാതി. തോമസ് കെ തോമസിനെ തഴഞ്ഞ് ഏതാനും മാസം മുന്‍പ് പാര്‍ട്ടിയിലെത്തിയ റിസോര്‍ട്ടുടമയെ ദേശീയ പ്രവര്‍ത്തകസമിതി അംഗമാക്കിയതാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം.

ആലപ്പുഴയിലെ റിസോര്‍ട്ടുടമയായ റെജി ചെറിയാനെയാണ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ തോമസ് കെ തോമസിനെ സ്ഥിരം ക്ഷണിതാവാക്കി. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമിതി യോഗത്തില്‍ ഇക്കാര്യം ഉയര്‍ന്നു വരാനിടയുണ്ട്. ദേശീയ അധ്യക്ഷന്‍ ശരദ്പവാറിന് തോമസ് കെ തോമസ് കത്തും നല്‍കിയതായാണ് അറിയുന്നത്. പ്രവര്‍ത്തക സമിതിയിലെത്തിയ പുതിയ അംഗം കുട്ടനാട്ടില്‍ നിന്ന്  മത്സരിക്കാനുള്ള നീക്കവും തുടങ്ങി. ദുരിതാശ്വാസ ക്യാംപുകളില്‍ ഏതാനും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം എത്തി നാട്ടുകാരുടെ പരാതികളും സ്വീകരിച്ചു. രണ്ടരവര്‍ഷത്തിനുശേഷം മന്ത്രി ശശീന്ദ്രന്‍ ഒഴിയുമെന്ന ധാരണ പാര്‍ട്ടിക്കുള്ളിലുണ്ട്. ശശീന്ദ്രന്‍ ഒഴിഞ്ഞാല്‍ തോമസ് കെ തോമസിന് ലഭിക്കുന്ന അവസരം ഇല്ലാതാക്കാനുള്ള ശ്രമവും എന്‍സിപിയിലെ ഒരുവിഭാഗം ആരംഭിച്ചു.

ആരോഗ്യ പരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ശശീന്ദ്രനെ നേരത്തേ രാജിവയ്പ്പിച്ച് പകരം എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച ഒരു എംഎല്‍എയെ മന്ത്രിയാക്കാനാണ് ആലോചന. ചില വിവാദങ്ങളില്‍ പ്പെട്ടിരുന്ന ഈ എംഎല്‍എയുമായി ചര്‍ച്ചകളും എന്‍സിപി നേതൃത്വം നടത്തുന്നുണ്ട്. എംഎല്‍എയുടെ സഹോദരന്‍ അടുത്തിടെ എന്‍സിപിയില്‍ ചേര്‍ന്ന് സംസ്ഥാന ഭാരവാഹിയായി. തര്‍ക്കംമൂലം പാര്‍ട്ടി യുവജനവിഭാഗത്തിന്‍റെ സംസ്ഥാന പ്രസിഡന്റിനെയും തിരഞ്ഞെടുക്കാനായിട്ടില്ല. പിസി ചാക്കോയുടെ നോമിനിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ നിന്ന് 17 പേര്‍ ഇറങ്ങിപ്പോയി. ഇവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് പി.സി ചാക്കോ ദേശീയ പ്രസിഡന്‍റിന് കത്ത് നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...