ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുത്തതതായി പോലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താൻ വേണ്ടി ശ്രമം തുടരുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടക്കുകയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്രയിലാണ് ബാബാ സിദ്ദിഖിക്ക് വെടിയേറ്റത്. രാത്രി ഒമ്പതരയോടെ ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ മുഖം മുടി ധരിച്ചെത്തിയ മൂന്ന് പേര്‍ സിദ്ദിഖിക്ക് നേരെ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലക്ക് പിന്നില്‍ കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സംഘമെന്നാണ് സൂചന. സംഭവത്തിൽ ഷിന്‍ഡെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേട് ; ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് എസ്ഐടി

0
തിരുവനന്തപുരം : സംസ്ഥാനത്തെ ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ പിഎസ്‍സി ഉദ്യോഗസ്ഥരുടെ...

പി എസ് സി പരീക്ഷ ക്രമക്കേട് : ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ ലോക്ക്...

0
തിരുവനന്തപുരം : മൂല്യം നിർണയം നടത്തിയതിന്റെ പരിശോധനക്കാണ് എസ്ഐടി ഇടപെടൽ. പരീക്ഷാ...

സംവിധായകൻ വിജീഷ്‌ മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ ; അക്രമികളുടെ സി.സി.ടി.വി. ദൃശ്യം പുറത്ത്

0
ചാവക്കാട് : ചലച്ചിത്രസംവിധായകൻ വിജീഷ്‌മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ...

സിഇസി നിയമനം : ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനെന്ന് സുപ്രീം കോടതി ; പ്രധാനമന്ത്രിയുടെ...

0
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (സി.ഇ.സി) തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും (ഇ.സി) തിരഞ്ഞെടുക്കാനുള്ള...