യഥാർത്ഥ ശിവസേനക്കാർ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കില്ല : ഏക്‌നാഥ് ഷിന്‍ഡെ

For full experience, Download our mobile application:
Get it on Google Play

മുംബൈ: യഥാര്‍ത്ഥ ശിവസേനക്കാര്‍ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ആസാദ് മൈദാനില്‍ നടന്ന ദസറ പരിപാടിക്കിടയില്‍ ഉദ്ധവ് താക്കറെയെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു ഷിന്‍ഡെ. തങ്ങള്‍ ഹിന്ദുവാണെന്ന മുദ്രാവാക്യം ഉദ്ധവ് താക്കറെ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇത് പറയാന്‍ ചിലര്‍ക്ക് ഇപ്പോള്‍ മടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മുദ്രാവാക്യങ്ങള്‍ പറയാന്‍ തങ്ങള്‍ക്ക് അഭിമാനമേയുള്ളുവെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. 2022ല്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്നും പുറത്ത് വന്നതോടെ താന്‍ ശിവസേനയെ സ്വതന്ത്രമാക്കിയെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത് തകരുമെന്ന് അവര്‍ മുന്നറിയിപ്പ് തന്നു കൊണ്ടിരുന്നു. എന്നാല്‍ ഈ ഏക്‌നാഥ് ഷിന്‍ഡെ മാത്രം മതിയായിരുന്നു അവര്‍ക്ക്. നാം ഇത്തരമൊരു തീരുമാനമെടുത്തിരുന്നില്ലെങ്കില്‍ ശിവ സേനക്കാര്‍ അധപതിക്കുമായിരുന്നു. അധികാരത്തില്‍ വന്നതിന് ശേഷം നിക്ഷേപങ്ങളിലും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിലും മഹാരാഷ്ട്ര ഒന്നാമതാണ്’, ഷിന്‍ഡെ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉഷ്ണതരംഗം : സ്പെയിനിൽ കാട്ടുതീ ; 12 പേർക്ക് ദാരുണാന്ത്യം

0
ബാഴ്സലോണ : സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ...

യുവാവിനെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം ; പ്രതികൾ രക്ഷപെട്ടു

0
കാസർകോട് : കുമ്പള മൊഗ്രാലിൽ യുവാവിനെ തടഞ്ഞു നിർത്തി ദേഹത്ത് മണ്ണെണ്ണ...

എൽഡിഎഫിന്റെ ബി ടീമായി സംഘടന മാറി ; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ...

0
കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിൽ രൂക്ഷ വിമർശനം. കഴിഞ്ഞ 10...

സ്കൂളുകളിൽ ഇനി രാഷ്ട്രീയം വേണ്ട ; രാഷ്ട്രീയക്കാർക്ക് പ്രവേശന വിലക്കുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാർട്ടി...