സ്ത്രീയുടെ നേരെ കൈ ഉയർത്തിയാൽ ആ കൈയ്യൊടിച്ച് അവനെ തിരിച്ചേൽപ്പിക്കും ; ബിജെപി അക്രമത്തിൽ മുന്നറിയിപ്പുമായി സുപ്രിയ സുലെ

For full experience, Download our mobile application:
Get it on Google Play

ജൽഗാവ് : മഹാരാഷ്ട്രയിൽ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരു പുരുഷന്റെയും കൈ ഒടിക്കുമെന്ന് എൻസിപി എംപി സുപ്രിയ സുലെ. പൂനെയിൽ ബിജെപി പ്രവർത്തകരിലൊരാൾ എൻസിപി വനിതാ പ്രവർത്തകയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പൂനെ സന്ദർശനത്തിനിടെ പാചകവാതക സിലിണ്ടറിലുള്ള വില വർധനവിനെതിരെ മെമ്മോറാണ്ടം സമർപ്പിക്കാൻ എൻസിപി പ്രവർത്തകർ ശ്രമിച്ചപ്പോഴായിരുന്നു ബിജെപി പ്രവർത്തകനിൽ നിന്നും അക്രമം നേരിടേണ്ടി വന്നത്. വനിതാ പ്രവർത്തകയെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ജൽഗാവിൽ സംസാരിക്കുകയായിരുന്നു ബാരാമതിയിൽ നിന്നുള്ള പാർലമെന്റ് അംഗം സുപ്രിയ സുലെ.

‘ഇത് സ്ത്രീകളെ എപ്പോഴും ബഹുമാനിച്ചിരുന്ന ഷാഹു മഹാരാജ്, മഹാത്മാ ഫൂലെ, ബാബാസാഹേബ് അംബേദ്കർ, ഛത്രപതി ശിവജി മഹാരാജ് എന്നിവരുടെ മഹാരാഷ്ട്രയാണ്. ഇനി മുതൽ സംസ്ഥാനത്ത് ഒരു സ്ത്രീയെ തല്ലാൻ ഏതെങ്കിലും പുരുഷൻ കൈ ഉയർത്തിയാൽ, അവിടെ പോയി ഞാൻ തന്നെ അവനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അവന്റെ കൈ ഒടിച്ച് അവനെ തന്നെ ഏൽപ്പിക്കുകയും ചെയ്യും’. ഒരു പുരുഷൻ സ്ത്രീയെ ആക്രമിക്കുന്നത് മറാത്തി സംസ്കാരത്തിന് ചേർന്നതല്ലെന്നും സുപ്രിയ സുലെ പറഞ്ഞു. യുവതിയെ ആക്രമിച്ചതിന് മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ തിങ്കളാഴ്ച രാത്രി പൂനെ പോലീസ് അക്രമണത്തിനും പീഡനത്തിനും കേസെടുത്തിരുന്നു. എന്നാൽ ബിജെപി പ്രവർത്തകർ ആരോപണങ്ങളെ എതിർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...