പാലക്കാട്ടെ റേഷൻ കടകളിൽ അരി കിട്ടാനില്ല ; വിതരണത്തിൽ പാളിച്ചയെന്നാരോപണം – ഇടപെടുമെന്ന് സപ്ലൈകോ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് റേഷൻ വിതരണത്തിൽ പാളിച്ചയെന്ന് പരാതി. റേഷൻ കടകളിലേക്ക് ആവശ്യത്തിന് അരിയെത്തുന്നില്ലെന്ന് ഉടമകൾ. സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസ്സപ്പെടുത്തുന്നത്. അരിനീക്കത്തിന് അടുത്ത ദിവസങ്ങളിൽ വേഗംകൂട്ടുമെന്ന് സപ്ലൈക്കോ അറിയിച്ചു. പാലക്കാട് താലൂക്കിൽ പലയിടത്തും സ്റ്റോക്ക് കാലിയായ റേഷൻ കടകൾ. സ്റ്റോക്ക് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ നിരന്തരം വിളിക്കുന്ന റേഷൻ കടയുടമകൾ. വന്നു മടങ്ങുന്ന കാർഡ് ഉമകൾ.

ഏപ്രിലിലെ വിഹിതം ഇതുവരെ കിട്ടാത്തവരുണ്ട്. മെയിൽ നൽകാൻ ക്രമീകരിച്ചെങ്കിലും സ്റ്റോക്കില്ല. പാലക്കാട് താലൂക്കിലേക്ക് കഞ്ചിക്കോട് സംഭരണ ശാലയിൽ നിന്നാണ് അരി എത്തുന്നത്. ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യം കയറ്റിറക്കുന്നതിനെച്ചൊല്ലിയുള്ള തൊഴിലാളി തര്‍ക്കം പൂർണമായി പരിഹരിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. അടുത്ത ദിവസങ്ങളിൽ അരി നീക്കം വേഗത്തിലാകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പാലക്കാട് താലൂക്കില്‍ 167 റേഷന്‍ ക‍‍‍ടകളിലായി 1.77 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്. മുടങ്ങിയ വിഹിതം വാങ്ങാൻ ഈ മാസം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...