കുണ്ടറ പീഡന പരാതി ; ജി പത്മാകരനേയും എസ് രാജീവിനേയും എന്‍ സി പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുണ്ടറയില്‍ യുവതി നല്‍കിയ പീഡന പരാതിയില്‍ ആരോപണ വിധേയനായ എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസ് ഒതുക്കുന്നതിന് അദ്ദേഹത്തിനായി ഇടപെട്ടെന്ന് ആരോപണമുള്ള പ്രാദേശിക നേതാവ് എസ് രാജീവിനേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പാര്‍ട്ടിതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തന്റെ കൈക്ക് കയറിപ്പിടിച്ച്‌ പത്മാകരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ബി ജെ പി പ്രവര്‍ത്തകയായ കുണ്ടറ സ്വദേശിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനോട് മന്ത്രി എ കെ ശശീന്ദ്രന്‍ ഫോണില്‍ ബന്ധപ്പെടുകയും ഇതിന്റെ റെക്കോര്‍ഡ് പുറത്താകുകയും ചെയ്തിരുന്നു. മന്ത്രി ഇടപെട്ടതിലുള്ള വിവാദം നിറഞ്ഞ് നില്‍ക്കെയാണ് ആരോപണ വിധേയര്‍ക്കെതിരെ എന്‍ സി പി പാര്‍ട്ടിതല നടപടി എടുത്തിരിക്കുന്നത്.

എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതില്‍ പാര്‍ട്ടി അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ പ്രശ്‌നം എന്ന നിലയില്‍ മാത്രമാണ് മന്ത്രി ആരോപണം ഉന്നയിച്ച യുവതിയുടെ പിതാവിനെ വിളിച്ചതെന്നാണ് അന്വേഷണ സമിതി കണ്ടെത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം

0
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി...