പന്ത്രണ്ടാം ക്ലാസ് ചരിത്രപാഠപുസ്തകത്തിൽനിന്ന് ചരിത്രങ്ങൾ വെട്ടിമാറ്റി എൻ.സി.ആർ.ടി.ഇ.

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഏഴുമുതൽ 12 വരെ ക്ലാസുകളിലെ ചരിത്രം, സോഷ്യോളജി പാഠപുസ്തകങ്ങളിൽ വെട്ടിമാറ്റലും കൂട്ടിച്ചേർക്കലുമായി എൻ.സി.ഇ.ആർ.ടി.ഇ. ഹാരപ്പൻ സംസ്കാരത്തിന്റെ ഉദ്‌ഭവം, ആര്യന്മാരുടെ കുടിയേറ്റം, ബിർസാ മുണ്ടയുമായി ബന്ധപ്പെട്ട ചരിത്രം, നായനാർമാരുടെ ചരിത്രം എന്നിവ പരാമർശിക്കുന്ന പാഠഭാഗങ്ങളിലാണ് വെട്ടിമാറ്റൽ. 2024-25 അധ്യയന വർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് സുപ്രധാന കൂട്ടിച്ചേർക്കലുകളും വെട്ടിത്തിരുത്തലും. പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സി.ബി.എസ്.സിക്ക് കൈമാറിയിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസിലെ ‘തീംസ് ഇൻ ഇന്ത്യ ഹിസ്റ്ററി പാർട്ട് -ഒന്ന്’ എന്ന ചരിത്ര പാഠപുസ്തകത്തിൽ, ഹാരപ്പൻ സംസ്‌കാരത്തിന്റെ ഉദ്‌ഭവത്തെയും പതനത്തെയും കുറിച്ചുള്ള അധ്യായത്തിലാണ് (ബ്രിക്സ്, ബീഡ്സ് ആൻഡ് ബോൺസ്) കാതലായമാറ്റം. ഇന്ത്യയുടെ വടക്ക്- പടിഞ്ഞാറൻ മേഖലയിൽ പശ്ചിമ ഉത്തർപ്രദേശിൽ തുടങ്ങി അഫ്ഗാനിസ്താൻ വരെയുള്ള സിന്ധുനദീതടത്തിലുണ്ടായിരുന്ന ഹാരപ്പന്മാർ തദ്ദേശീയരാണ്, ഇവർ ജനാധിപത്യസമ്പ്രദായം പിന്തുടർന്നിരുന്നു തുടങ്ങിയ മാറ്റങ്ങളാണ് വരുത്തിയത്. ഹരിയാണയിലെ സിന്ധുനദീതട പ്രദേശമായ രാഖിഗഡിയിലെ പുരാവസ്തു സ്രോതസ്സുകളിൽനിന്ന് ലഭിച്ച പുരാതന ഡി.എൻ.എയുടെ സമീപകാല പഠനങ്ങളാണ് ഇതിന് ആധാരമായുള്ള തെളിവായി എൻ.സി.ഇ.ആർ.ടി. നിരത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...