ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി എന്‍ഡിഎ ; പദയാത്രക്ക് ജനുവരി 27 ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് എന്‍ഡിഎ കേരളത്തിൽ നടത്തുന്ന സംസ്ഥാന പദയാത്ര ഈ മാസം 27 ന് കാസർഗോഡ് നിന്ന് ആരംഭിക്കും. ഓരോ ലോക്സഭ മണ്ഡലത്തിലും 25000 പേർ പങ്കെടുക്കും. ജെ പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ആഴിമതിക്കാരെ ഇരുമ്പഴിക്കുള്ളിലാക്കിയ ചരിത്രാണ് എൻ ഡി എ സർക്കാരിനുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇടത് – വലത് മുന്നണികൾ ഒത്തുകളിക്കുന്നു. മാസപ്പടി വിവാദത്തില്‍ കേന്ദ്ര എജൻസി അന്വേഷണം ഇല്ലാതാക്കാൻ കേരളത്തിലെ മുന്നണികൾ ശ്രമിക്കുന്നു.

അന്വഷണം നടന്നാൽ രണ്ട് മുന്നണിയിലെയും നേതാക്കള്‍ നിയമത്തിന് മുന്നിൽ വരും. എൻ ഡി എ സർക്കാർ ആരെയും വ്യക്തിപരമായി ആക്രമിക്കുന്ന സർക്കാരല്ല. കിഫ്ബിയിൽ  തോമസ് ഐസക് നടത്തിയത് നിയമ വിരുദ്ധമായ കാര്യങ്ങളാണ്. അന്വേഷണം നടത്തുമ്പോൾ ഇ ഡി ക്കെതിരെ തിരിയുന്നു. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിന്‍റെ  ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്‍റെ  തലയിൽ ഇടാൻ ശ്രമിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....