രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമായി ; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അടക്കം ഒന്‍പത് അംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമായി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അടക്കം ബിജെപിയുടെ ഒന്‍പത് അംഗങ്ങള്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് അംഗങ്ങള്‍ എത്തുകയും ചെയ്തതോടെയാണ് എന്‍ഡിഎ ശക്തമായ നിലയിലെത്തിയത്. ബിജെപിയുടെ അംഗബലം 96 ആയി ഉയര്‍ന്നു. എന്‍ഡിഎയുടേത് 112 ആയും ഉയര്‍ന്നു. ബിജെപിയുടേത് കൂടാതെ, എന്‍ഡിഎ സഖ്യകക്ഷികളായ എന്‍സിപി അജിത് പവാര്‍, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയിലെ അംഗങ്ങളുമാണ് രാജ്യസഭയിലേക്ക് വിജയിച്ചത്. 245 അംഗ രാജ്യസഭയില്‍ നിലവില്‍ എട്ടുപേരുടെ ഒഴിവുണ്ട്. അതിനാല്‍ 237 അംഗ സഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 119 അംഗങ്ങളാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട 6 അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെയാണ് എന്‍ഡിഎ രാജ്യസഭയില്‍ കേവല ഭൂരിപക്ഷം നേടിയത്. ജമ്മു കശ്മീരില്‍ നിന്നും നാലും നോമിനേറ്റ് ചെയ്യപ്പെടുന്ന നാലുപേരുടെയും ഒഴിവുകളാണ് നികത്താനുള്ളത്.

രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി ബിജെപി കഴിഞ്ഞ ഒരു ദശാബ്ദമായി ശ്രമിച്ചു വരികയായിരുന്നു. നിര്‍ണായ ബില്ലുകള്‍ പാസ്സാക്കുന്നതിന് രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ആവശ്യമാണ്. ചൊവ്വാഴ്ച 9 ബിജെപി അംഗങ്ങള്‍ ഉല്‍പ്പെടെ 12 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രസഹമന്ത്രി രവനീത് ബിട്ടുവും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കെ സി വേണുഗോപാല്‍ ഒഴിഞ്ഞ സീറ്റിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ രവനീത് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും ഉള്‍പ്പെടുന്നു. തെലങ്കാനയില്‍ നിന്നാണ് സിങ്‌വി രാജ്യസഭയിലേക്കെത്തുന്നത്. ഇതോടെ പ്രതിപക്ഷത്തിന്റെ അംഗബലം 85 ആയി ഉയര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...