കോന്നി കേന്ദ്രീയ വിദ്യാലയത്തില്‍ എന്‍.ഡി.ആര്‍.എഫ് സുരക്ഷ പരിശീലനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കൂള്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി കോന്നി കേന്ദ്രീയ വിദ്യാലയത്തില്‍ അടിയന്തിര ദുരന്തനിവാരണ – രക്ഷാപ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു. വിവിധ തരം ദുരന്തങ്ങള്‍, അവയുടെ ആഘാതങ്ങള്‍ (ഉരുള്‍പൊട്ടല്‍, പ്രളയം, ചുഴലിക്കാറ്റ്, ഭൂകമ്പം, സി.ബി.ആര്‍.എന്‍ അടിയന്തിര സാഹചര്യങ്ങള്‍), എന്‍.ഡി.ആര്‍.എഫിന്റെ ചുമതലകള്‍ എന്നിവയെക്കുറിച്ച് ക്ലാസുകള്‍ നടന്നു. പ്രഥമശുശ്രൂഷ, രക്തസ്രാവം തടയല്‍, സി.പി.ആര്‍, എഫ്.ബി.എ.ഒ, ഒടിവുകള്‍ക്കുള്ള സ്പ്ലിന്‍റിങ് രീതികള്‍, അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള ലൈഫ് സേവിങ് ടെക്നിക്കുകള്‍, തദ്ദേശീയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഫ്ളോട്ടിങ് ഡിവൈസുകളുടെ നിര്‍മ്മാണം, ഉഷ്ണതരംഗം, കാട്ടുതീ പ്രതിരോധം, വിവിധ കാലാവസ്ഥാ ആപ്പുകള്‍ എന്നിവയെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കി.

കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ മാത്യു എബ്രഹാം, സീനിയര്‍ അധ്യാപകന്‍ സിനി ശിവശങ്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ക്യാമ്പില്‍ 70 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളും ഒമ്പത് ജീവനക്കാരും ഉള്‍പ്പെടെ 139 പേര്‍ പങ്കെടുത്തു. പത്തനംതിട്ട എന്‍.ഡി.ആര്‍.എഫ് ഫോര്‍ത്ത് ബറ്റാലിയന്‍  ടീമിലെ സബ് ഇന്‍സ്പെക്ടര്‍ ഉദയ് കുമാറിന്റെ  നേതൃത്വത്തിലുള്ള ആറംഗ സംഘം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...

വിഭാഗീയ നീക്കം തടയാൻ സിപിഎം ; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ...

0
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട...