കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് ദേശീയ മാധ്യമമായ എൻഡിടിവി വോട്ട് വൈബ് സർവ്വേ. ഭരണത്തിൽ അതൃപ്തി എന്ന് അമ്പത് ശതമാനം പേരും ഭരണം നല്ലതെന്ന് 40 ശതമാനം പേരും ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളുമാണ്. നേതാക്കളിൽ വി ഡി സതീശന് 22 ശതമാനമാണ് പിന്തുണയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും കെ കെ ശൈലജയ്ക്ക് 16 ശതമാനവും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയുണ്ട്. ജനങ്ങൾ യുഡിഎഫിന് അനുകൂലമെന്നാണ് സർവ്വേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടുനേടുമെന്നാണ് സർവ്വേ ഫലത്തില്‍ പറയുന്നത്. എൽഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സർവ്വേയില്‍ പറയുന്നു. സംസ്ഥാനത്തെ 15 ശതമാനം വോട്ടർമാർ ഇപ്പോഴും ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ രീതി അനുസരിച്ച് ഇവരുടെ വോട്ടുകൾ ഫലത്തെ സ്വാധീനിച്ചേക്കാം. 10 വർഷത്തെ ഭരണത്തിന് ശേഷം മൂന്നാം ഊഴത്തിനായി എൽഡിഎഫ് ശ്രമിക്കുമ്പോൾ ഭരണം തിരിച്ചുപിടിക്കാനുള്ള ഉറച്ച ശ്രമത്തിലാണ് യുഡിഎഫ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....