പന്തളം ഫയര്‍ സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ ബജറ്റിനെ അനുകൂലിച്ചും ബജറ്റിലെ പ്രത്യേകതകള്‍ എണ്ണി പറഞ്ഞും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആണ് ബജറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയ ബജറ്റ് ആണ് ഇത്. പട്ടികജാതി, പട്ടികവര്‍ഗം, സ്ത്രീശാക്തീകരണം, റബര്‍ കര്‍ഷകര്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും ജനക്ഷേമമാണ് ഈ ബജറ്റിലൂടെ ജനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. എങ്കിലും അടൂര്‍ മണ്ഡലത്തിലെ ഏറ്റവും സുപ്രധാന വിഷയമായ പന്തളം ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം വൈകുന്നതില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശങ്ക അറിയിച്ചു.

ശബരിമല സീസണിലും അല്ലാത്തപ്പോഴും നിരവധി തീര്‍ഥാടകര്‍ പന്തളത്തെത്തുന്നതിനാല്‍ ഫയര്‍ സ്റ്റേഷന്‍ അത്യന്താപേക്ഷിതമാണ്. പത്തനംതിട്ടയുടെ സാംസ്‌കാരിക തലസ്ഥാനമായ അടൂരില്‍ സാംസ്‌കാരിക സമുച്ചയം എത്രയും വേഗം ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. അടൂരിനെ വ്യവസായ മേഖലയില്‍ മുന്നിലെത്തിക്കാന്‍ വ്യവസായപാര്‍ക്ക്, ഐടി പാര്‍ക്ക് എന്നിവ നിര്‍മിക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണം. അതോടൊപ്പം ആനന്ദപ്പള്ളി മരമടി മഹോത്സവം നടത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണം വേണമെന്നും ബജറ്റ് പ്രസംഗവേളയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...