ക്ഷേമ പ്രവര്‍ത്തനങ്ങളുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയോജനം, ഭിന്നശേഷി, വനിതാ ക്ഷേമത്തില്‍ മികച്ച പ്രവര്‍ത്തനവുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. വികസന സദസില്‍ വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്പഞ്ചായത്തിന്റെ ക്ഷേമ പ്രവര്‍ത്തനം അവതരിപ്പിച്ചു. വയോജനങ്ങള്‍ക്കായി ടെലിവിഷന്‍, പുസ്തകങ്ങള്‍, പത്രമാസികകള്‍, ചെസ്, കാരംസ് തുടങ്ങിയവ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ വയോജന ക്ലബ് ആരംഭിച്ചു. വയോജനങ്ങള്‍ക്ക് വോക്കിങ് സ്റ്റിക്ക്, കര്‍ക്കിടക കഞ്ഞിക്കിറ്റ് വിതരണം ചെയ്തു. വയോജനങ്ങളുടെ മാനസിക ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിന് കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ഹില്‍പാലസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഭിന്നശേഷി ക്ഷേമത്തിന് വിവിധ പ്രവര്‍ത്തനങ്ങളും നടത്തി. കോവിഡ് സമയത്ത് ഭിന്നശേഷി കുട്ടികള്‍ക്ക് തുടര്‍ച്ചയായി 14 മാസം ഒരു ലക്ഷത്തിലേറെ രൂപയുടെ മധുരക്കിറ്റ് വിതരണം ചെയ്തു.

തിരുവല്ല ബി.ആര്‍.സി. യുടെ നിയന്ത്രണത്തിലുള്ള ഓട്ടിസം സെന്റര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു. ഭിന്നശേഷി ഉപകരണങ്ങളുടെ വിതരണം, കലോത്സവം, സ്‌കോളര്‍ഷിപ്പ് എന്നിവയിലൂടെ പഞ്ചായത്ത് ഭിന്നശേഷിക്കാരെ ചേര്‍ത്തു പിടിച്ചു. വനിതകള്‍ക്കായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജില്ലയിലെ ആദ്യ വനിതാ ഫിറ്റ്നെസ് സെന്റര്‍ ആരംഭിച്ചു. ജെന്റര്‍ റിസോഴ്സ് സെന്റര്‍, ജാഗ്രതാ സമിതി, വനിതകള്‍ക്കായി വനിതാസംഗമം, കൃഷി, മൃഗസംരക്ഷണ മേഖലയിലെ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി പദ്ധതികളും സംഘടിപ്പിച്ചു. ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ വോളണ്ടിയര്‍മാരായി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി കുട്ടി കെയര്‍ പദ്ധതിയും നടപ്പാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍ : സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

0
പത്തനംതിട്ട : ഉത്രാടപ്പാച്ചിലിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. പത്തനംതിട്ട നഗരത്തിലെ പ്രധാന...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...