നെടുങ്കണ്ടത്ത് പോലീസ് ചികിത്സക്കെത്തിച്ചയാൾ അക്രമാസക്തനായി ; ഡോക്ടറെയും നഴ്‌സുമാരെയും ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോലീസ് ചികിത്സക്കെത്തിച്ച ആള്‍ അക്രമാസക്തനായി. മദ്യപിച്ചു അടിപിടി ഉണ്ടായപ്പോള്‍ ചികിത്സക്ക് എത്തിച്ചയാളാണ് അക്രമാസക്തനായത്. തുടര്‍ന്ന് കെട്ടിയിട്ട് ചികിത്സ നല്‍കി. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഡോക്ടറെയും നഴ്സുമാരെയും ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

ചികിത്സ വേണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഇറങ്ങിയോടി. പോലീസ് കണ്ടെത്തി വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഈ സമയത്താണ് ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യപാനം നിര്‍ത്താന്‍ മരുന്ന് കഴിക്കുന്ന ആളായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ കുറച്ചു കാലമായി നെടുങ്കണ്ടത്താണ് താമസം. ഇന്നലെ വൈകുന്നേരം ഇയാള്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് വഴിയെ പോയ വാഹനങ്ങളെ കല്ലെറിഞ്ഞു. തുടര്‍ന്ന് വാഹന ഉടമകളും സുഹത്തുക്കളുമായി തര്‍ക്കമുണ്ടാകുകയും അടിപിടിയുണ്ടാകുകയും ചെയ്തു. ഈ അടിപിടിയിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന് ഡി.സി.സി യില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി പത്തനംതിട്ട ഡി.സി.സി യില്‍...

പ്രവാസി ഫെഡറേഷന്‍ ജില്ലാ തല മെമ്പര്‍ഷിപ്പ് വിതരണം നടന്നു

0
പത്തനംതിട്ട : പ്രവാസികള്‍ ഇന്നനുഭവിക്കുന്ന അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കും അറുതി വരുത്തുവാന്‍ പ്രവാസി...

വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി പി രാജീവ്

0
കൊച്ചി: വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുൻ...

മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

0
വയനാട്: വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ...