മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തന്റെ അവയവങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് ബോര്‍ഡെഴുതി വെച്ച് തെരുവില്‍ ഒരു വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി സ്വന്തം ശരീരത്തിലെ ഹൃദയം അടക്കം എല്ലാ അവയവങ്ങളും വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി വീട്ടമ്മ. കൊച്ചിയിലെ കണ്ടെയ്നര്‍ റോഡിലാണ് ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ശരീര അവയവങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി ശാന്തി എന്ന വീട്ടമ്മ നിലയുറപ്പിച്ചത്. മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നതിന് ഇടയില്‍ വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെയാണ് ശാന്തിയും മക്കളും റോഡില്‍ കുടില്‍ കെട്ടി താമസം ആരംഭിച്ചതും ബോര്‍ഡെഴുതി വെച്ചതും.

ഇന്നലെ മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡില്‍ വീട്ടമ്മ നില്‍ക്കാന്‍ തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോര്‍ഡ്. ബന്ധപ്പെടേണ്ട നമ്പര്‍ സഹിതം ഇതിലുണ്ടായിരുന്നു.

ഇവരുടെ അഞ്ച് മക്കള്‍ക്കും വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട്. മൂന്ന് പേര്‍ക്ക് വലിയ ശസ്ത്രക്രിയകള്‍ കഴിഞ്ഞതാണ്. കിടപ്പാടം പോലും ചികിത്സയ്ക്ക് വേണ്ടി വില്‍ക്കേണ്ടിവന്നു. ഇരുപത് ലക്ഷം രൂപയോളം കടമുണ്ട്. വലിയ സാമ്പത്തിക പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ വേറെ മാര്‍​ഗമില്ലാത്തതിനാലാണ് ഇത്തരമൊരു വഴി ശാന്തി തിരഞ്ഞെടുത്തത്. മൂത്ത മകന് തലയിലും രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി ശാന്തി റോഡില്‍ നിലയുറപ്പിച്ചതോടെ കുട്ടികളേയും ഇവരെയും പോലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് ഇവരെ മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...