ഫേയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ തിരുവല്ല സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാള: ഫേയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ തിരുവല്ല സ്വദേശി അറസ്റ്റില്‍. മാളയില്‍ നിന്നാണ് തിരുവല്ല കണ്ടത്തില്‍ ബിനു(കുഞ്ഞുമോന്‍-41)വാണ് അറസ്റ്റിലായത്. വെണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹം നടന്ന ദിവസം തന്നെ ബിനു മുങ്ങുകയായിരുന്നു.

ആദ്യ ഭാര്യയില്‍നിന്ന് നിയമപരമായി വിവാഹമോചനം നേടിയതായി ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും ചികിത്സാച്ചെലവിനാണെന്നും പറഞ്ഞാണു യുവതിയില്‍ നിന്നും ഇയാള്‍ പണം കൈക്കലാക്കിയത്. തുടര്‍ന്ന്, വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച്‌ പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാള ഇന്‍സ്‌പെക്ടര്‍ വി. സജിന്‍ ശശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....