യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി ജോസഫ് എക്സ് എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന് ഡോ. കെ സി ജോസഫ് എക്സ് എം എൽ എ. രാജ്യത്ത് കോർപ്പറേറ്റ് ഭരണം ആണ് നടക്കുന്നത്. യുവാക്കൾ ഈയാംപറ്റകളെ പോലെ എന്ന്‌ കോടതികൾ പോലും പരിഹസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ പരിഹാരം ഉണ്ടാവാൻ യുവാക്കൾ രാഷ്ട്രീയത്തിൽ ഇടപെടുകയും, പൊതു രാഷ്ട്രീയം സംസാരിക്കുകയും വേണമെന്നു ഡോ.കെ സി ജോസഫ് എക്സ് എം എൽ എ പറഞ്ഞു. ജനാധിപത്യ കേരള യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ 56 മത് യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളവും ഇന്ന് കോർപ്പറേറ്റ് ഭരണത്തിൻ കീഴിൽ ആവുകയാണ്, പൊതുമേഖലയെ തകർത്ത് സ്വകാര്യവൽക്കരണത്തിന് ആണ് കേരള സർക്കാർ കുടപിടിക്കുന്നത്. ഇത് കേരളത്തിലെ യുവജനതയോടുള്ള ഭരണകൂടത്തിന്റെ കൊഞ്ഞനം കാട്ടൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ ഡോ.റോബിൻ പി. മാത്യു അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ. പി സി ജോസഫ് ഏക്സ്‌ എം എൽ എ ജന്മദിന സന്ദേശം നൽകി. അഡ്വ. ഫ്രാൻസിസ് തോമസ്, മാത്യൂസ് ജോർജ്, ഫിന്നി മുള്ളനിക്കാട്, കുര്യൻ സെബാസ്ട്യൻ, വിബിൻ പൂമല, രഞ്ജൻ ജോസ്, ഓഗസ്സ് ദാസ്, ജിൻസ് ജോസഫ്, രതീഷ് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...

യുപിയില്‍ പള്ളി പൊളിച്ചുമാറ്റി ; ഇഖ്‌റ ഹസന്‍ എംപിയെ വീട്ടുതടങ്കലിലാക്കി

0
ലഖ്‌നൗ : യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി. വന്‍...