നീർവിളാകം കിഴക്കേചിറ പാലത്തിന് ബലക്ഷയം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുത്തൻകാവ്-കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിലെ നീർവിളാകം കിഴക്കേചിറ പാലത്തിന് ബലക്ഷയം. 52 വർഷത്തെ പഴക്കമുള്ള കോൺക്രീറ്റ് പാലത്തെ താങ്ങി നിർത്തുന്ന നീർവിളാകം ഭാഗത്തെ കരിങ്കൽക്കെട്ടിന്റെ അടിഭാഗം ഇടിഞ്ഞുവീണ് വിള്ളൽ വീണ നിലയിലാണിപ്പോൾ. 2018-ലെ പ്രളയത്തിൽ പാലത്തിന്റെ കൽക്കെട്ടുകൾ ദുർബലപ്പെട്ടിരുന്നു. അടുത്തിടെ വല്ലന ഭാഗത്തുനിന്ന്‌ അമിത ഭാരത്തിൽ മണ്ണ് കയറ്റി ടോറസ് വണ്ടികൾ ഇതുവഴി ഇടതടവില്ലാതെ സഞ്ചരിച്ചതിനെ തുടർന്നാണ് കരിങ്കൽക്കെട്ട് ഇടിഞ്ഞുതുടങ്ങിയത്. പാലം വീതി കൂട്ടി നവീകരിക്കുന്നതിന് 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇതിന് അംഗീകാരം നൽകി ഫണ്ട് അനുവദിച്ച് നിർമാണപ്രവൃത്തികൾ ആരംഭിക്കണമെന്ന് ലെഫ്റ്റ് ഈസ് റൈറ്റ് സാമൂഹിക സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിമാരായ വീണാ ജോർജിനും മുഹമ്മദ് റിയാസിനും നിവേദനങ്ങൾ നൽകി. പാലത്തിന്റെ ബലക്ഷയം പൂർണമായി പരിഹരിച്ചശേഷമേ ഉന്നത നിലവാര ജോലികൾ പൂർത്തീകരിക്കാവൂ എന്നും അല്ലാത്തപക്ഷം വൻ അപകടത്തിന് സാധ്യതയുണ്ടെന്നും പഞ്ചായത്തംഗം ഷീജ പ്രമോദ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘രാഹുൽ ​ഗാന്ധി വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’ ; വിമർശിച്ച് ധർമേന്ദ്ര പ്രധാൻ

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ...

സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു : പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി

0
ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

ഇറാനു നേരെ പ്രഹരം തുടർന്ന് യുഎസ് : തുറമുഖങ്ങളിൽ ബോംബിട്ടു ; തിരിച്ചടിച്ച് ഇറാൻ

0
ദുബായ് : ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം...

സിക്കിം തുരങ്കത്തിലെ വാതകസ്ഫോടനം ; കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും

0
ഗാങ്ടോക്ക് : സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കം തകർന്ന്...