നീറ്റ് കൗൺസിലിംഗ് നടപടികൾ തുടങ്ങി ; മെഡിക്കൽ സീറ്റുകൾ രേഖപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി : നീറ്റ് യുജി കൗൺസിലിംഗിനായി കേന്ദ്രം നടപടി തുടങ്ങി. മെഡിക്കൽ സീറ്റുകൾ പോർട്ടലിൽ രേഖപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. നാളെ സുപ്രീംകോടതി കേസ് കേൾക്കാനിരിക്കെയാണ് നിർദ്ദേശം. പരീക്ഷ റദ്ദാക്കരുതെന്ന് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നീറ്റ് കൌൺസിലിംഗ് ജൂലായ് മൂന്നാം വാരം തുടങ്ങുമെന്നായിരുന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയത്. ഇതിനായുള്ള പ്രാരംഭം നടപടികൾക്കാണ് മെഡിക്കൽ കൌൺസിംഗ് കമ്മറ്റി തുടക്കമിട്ടത്. യുജി കൌൺസിലിംഗിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്നാണ് കമ്മറ്റി വിശദാംശങ്ങൾ തേടിയത്. കമ്മറ്റി നൽകിയ നോട്ടീസ് അനുസരിച്ച് സ്ഥാപനങ്ങൾക്ക് ശനിയാഴ്ച്ച വരെ സീറ്റ് വിവരങ്ങൾ സൈറ്റിൽ നൽകാം.

ഇത്തവണ നാലാം റൌണ്ട് വരെ അലോട്ട്മെന്റ് നടത്തി പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര നീക്കം. നാളെയാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഹർജിയിൽ എൻ ടി എയും കേന്ദ്രവും നൽകിയ സത്യവാങ്മൂലം കക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പ്രാദേശികമായി മാത്രമാണ് പ്രശ്നങ്ങൾ എന്നാണ് കേന്ദ്രവാദം. എൻടിഎയുടെ ട്രങ്ക് പെട്ടിയിൽ നിന്നും നീറ്റ് ചോദ്യപേപ്പർ മോഷ്ടിച്ച കേസിൽ 2 പേരെ സിബിഐ പിടികൂടി
എൻ ടി എയുടെ ട്രങ്ക് പെട്ടിയിൽ നിന്നും ചോദ്യപേപ്പർ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേരെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിലെ കുറിച്ച് വിദ്യാർത്ഥികളിൽ ഒതുങ്ങുന്നതല്ല ചോർച്ച എന്ന് ഹർജിക്കാർക്ക് തെളിയിക്കാനായാലേ കോടതി പുനപരിശോധനയ്ക്ക് ഉത്തരവിടൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണ് പരിക്കേറ്റ രോഗി മരിച്ചു ; ചികിത്സ കിട്ടാതെയെന്ന്...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണു പരിക്കേറ്റയാൾ മതിയായ...

തോൽ‍വി അം​ഗീകരിക്കാതെ പിണറായി വിജയൻ പക്ഷം ; നേതൃത്വത്തിനെതിരെ കടുപ്പിക്കാൻ പുതുചേരി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം...