മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 12ന് ; രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ മുതല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 12ന് നടത്തും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷയെന്ന് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകിട്ട് അഞ്ചു മുതല്‍ തുടങ്ങും. എന്‍ടിഎ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗസ്ത് ഒന്നിന് നടത്താന്‍ നിശ്ചയിച്ച നീറ്റ് പരീക്ഷയാണ് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചത്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന്  നീറ്റ് പരീക്ഷ ആദ്യം ആഗസ്തിലേക്കും പിന്നീട് സെപ്റ്റംബറിലേക്കും മാറ്റുകയായിരുന്നു.

സാമൂഹിക അകലം ഉറപ്പ് വരുത്താനായി പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 198 നഗരങ്ങളിലായാണ് ഇത്തവണ പരീക്ഷ നടത്തുക. 2020ല്‍ 155 നഗരങ്ങളിലായി 3862 പരീക്ഷ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷകേന്ദ്രങ്ങളില്‍ നിന്ന് മാസ്‌കുകള്‍ നല്‍കും. രജിസ്‌ട്രേഷന്‍ സമയത്തും പരീക്ഷ സമയത്തും ആവശ്യമായ കൊവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പ് വരുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...