ഒമാനിലെ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണം ; എംബസ്സി ഓപ്പണ്‍ ഹൗസില്‍ ആവശ്യവുമായി പ്രവാസി രക്ഷിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ് : ഒമാനില്‍ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയിലെ ഓപ്പണ്‍ ഹൗസില്‍ രക്ഷിതാക്കള്‍ അംബാസിഡര്‍ക്ക് നിവേദനം നല്‍കി. നീറ്റ് പരീക്ഷകള്‍ക്കായി ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രങ്ങള്‍ റദ്ദാക്കാനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനം ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നും ഒമാനിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും പരീക്ഷാ കേന്ദ്രങ്ങള്‍ റദ്ദാക്കിയത് നിരവധി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് അനിശ്ചിതത്വവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഒമാനില്‍ ഒരു പരീക്ഷാ കേന്ദ്രം സ്ഥാപിക്കാന്‍ 2021ല്‍ നടത്തിയ ശ്രമങ്ങള്‍ വളരെ വലുതായിരുന്നു. എന്‍ടിഎ അടുത്ത കാലത്ത് ഈ തീരുമാനം മാറ്റിയത് പ്രവാസി കുടുംബങ്ങളെ അനിശ്ചിതത്വത്തിലും സാമ്പത്തിക ഞെരുക്കത്തിലേക്കും നയിക്കും.

ജോലിയുടെ അസ്ഥിരത, അവധി, സാമ്പത്തിക പരിമിതികള്‍, അമിതമായ വിമാനക്കൂലി, മാനസിക പിരിമുറുക്കം എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ പ്രവാസി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പുതിയ പ്രതിസന്ധി കാരണം അഭിമുഖീകരിക്കേണ്ടി വരും എന്ന് രക്ഷാകര്‍ത്താക്കളുടെ പ്രതിനിധി കൃഷ്‌ണേന്ദു പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനും ആവശ്യത്തിനും മുന്‍ഗണന നല്‍കി കൂടുതല്‍ പ്രായോഗിക സമീപനം സ്വീകരിക്കാന്‍ ഇന്ന് എംബസിയില്‍ കൂടിയ രക്ഷാകര്‍ത്താക്കള്‍ അഭ്യര്‍ത്ഥിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ ഈ വിഷയം കുട്ടികളുടെ പരീക്ഷാ തയ്യാറെടുപ്പില്‍ മാത്രമല്ല, എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രവേശനങ്ങളും തൊഴില്‍ സാധ്യതകളെയും ബാധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രാഥമിക ഇടപെടലുകള്‍ എംബസ്സി തുടങ്ങിയതായി അംബാസിഡര്‍ അറിയിച്ചു. മൂന്നൂറിലധികം രക്ഷകര്‍ത്താക്കള്‍ ഒപ്പിട്ട നിവേദനം മുപ്പതോളം പേര്‍ നേരിട്ട് എംബസിയിലെത്തി സമര്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...