നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഫിസിക്‌സ് പേപ്പർ ചോർത്തിയ കേസിലെ മുഖ്യപ്രതി പൂനെയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ്- യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ പ്രതിയെക്കൂടി സിബിഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പൂനെയിലെ സേത്ത് ഹീരലാൽ സറഫ് പ്രശാലയിലെ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവിൽദാറാണ് അറസ്റ്റിലായത്. ഫിസിക്‌സ് ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു വിദഗ്ധയായി മനീഷ ഹവിൽദാറെ നിയമിച്ചിരുന്നു. സിബിഐ അന്വേഷിക്കുന്ന ചോദ്യപേപ്പർ ചോർച്ചാ ശൃംഖലയിലെ മറ്റൊരു പ്രതിക്ക് ഫിസിക്‌സ് ചോദ്യങ്ങൾ കൈമാറുന്നതിൽ ഇവർ കേന്ദ്രബിന്ദുവായി പ്രവർത്തിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

പരീക്ഷാ വിദഗ്ധ എന്ന നിലയിൽ മനീഷയ്ക്ക് നീറ്റ് പരീക്ഷയുടെ ഫിസിക്‌സ് ചോദ്യപേപ്പർ മുൻകൂട്ടി ലഭിച്ചിരുന്നതായി സിബിഐ വക്താവ് അറിയിച്ചു. 2026 ഏപ്രിലിൽ ഇവർ ഈ ചോദ്യങ്ങൾ കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതിക്ക് കൈമാറുകയായിരുന്നു. മനീഷ ചോർത്തി നൽകിയ ചോദ്യങ്ങൾ പിന്നീട് നടന്ന നീറ്റ് പരീക്ഷയുടെ യഥാർഥ ചോദ്യപേപ്പറുമായി ഒത്തുനോക്കി സിബിഐ ഉദ്യോഗസ്ഥർ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...