വടകരയിലെ കാഫിർ സ്ക്രീന്‍ഷോട്ട് ; കേസ് പ്രത്യേക സംഘം അന്വേഷിച്ചേക്കും ; ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രത്യേക സംഘം അന്വേഷിച്ചേക്കും. പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ. പാറക്കൽ അബ്ദുല്ല എംഎൽഎയുടെ അപേക്ഷ പരിഗണിച്ചാണ് ആലോചന. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പാറയ്ക്കൽ അബ്ദുള്ള എംഎൽഎ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു. കേസ് വടകര പോലീസ് അവസാനിപ്പിച്ചിരുന്നു. കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാറക്കൽ അബ്ദുല്ല എംഎൽഎ ഇന്നലെയാണ് കത്ത് നൽകിയത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പാറയ്ക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പാറയ്ക്കൽ അബ്ദുല്ല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...