വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ പകൽ രണ്ടിനാണ് നറുക്കെടുപ്പ് നടക്കുക. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞതയാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആണ്‌ വിറ്റഴിച്ചത്. പാലക്കാട് ജില്ലയിലാണ് കൂടുതൽ വിൽപ്പന. 11,58,480 ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റഴിച്ചത്. തൃശൂർ – 5,10,820, തിരുവനന്തപുരം– 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പനകൾ നടന്ന ജില്ലകളിലെ കണക്കുകൾ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപവീതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും. 300 രൂപ വിലയുള്ള ടിക്കറ്റുകൾ ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...