രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി ; 20 പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും നിയമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡോക്ടർ രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിച്ചുവരവെയാണ് പുതിയ തസ്തികയിലേക്കുള്ള നിയമനം. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. 2003 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രത്തൻ യു. ഖേൽക്കർ കർണാടക സ്വദേശിയാണ്. 2024 ഡിസംബർ നാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് ചെയർമാൻ, വിവിധ ജില്ലകളിൽ ജില്ലാകളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2013ൽ കണ്ണൂർ കളക്ടർ ആയിരിക്കെ മികച്ച കളക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിനു അർഹനായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് 20 പേരെ നിയമിച്ച് ഉത്തരവിറങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യു ആണ് മീഡിയ സെക്രട്ടറി. സീജി ജി.എസ് ആണ് പ്രസ് സെക്രട്ടറി. കെ.പി.കെ തിലകൻ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവർ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്. അതേസമയം, പൊളിറ്റിക്കൽ സെക്രട്ടറിയെ ഇതുവരെ നിയമിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...

പുതുമോടി കഴിയും മുന്നേ ഭർത്താവിനെ കൊലപ്പെടുത്തി; ഹരിയാനയിൽ യുവതിയും കാമുകനും അറസ്റ്റിൽ

0
ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി....

സ്വർണപണയ സ്ഥാപനത്തിൽ തട്ടിപ്പാരോപണം; യുവതികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് എഫ്‌ഐആർ

0
തിരുവനന്തപുരം: സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍...