മോഡലിങ്ങിന്റെ മറവിൽ പീഡനം ; കൂടുതൽ പ്രതികളിലേക്ക് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച പീഡിപ്പിച്ച കേസിൽ കൂടുതൽ പ്രതികളിലേക്ക് പോലീസ്. ഇതുവരെ പിടികൂടിയത് നാലു പ്രതികളെ. കേസിൽ പരാതികളുടെ എണ്ണവും വർധിക്കുന്നു. രണ്ടു പരാതികളിൽ ആയി ആറ് പ്രതികളാണ് ജോലി വാഗ്ദാനം ചെയ്ത വിദേശത്തേക്ക് എത്തിച്ച് പീഡിപ്പിച്ച കേസിൽ ഇപ്പോഴുള്ളത്. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളിലേക്ക് എത്തിയതായി പോലീസ് വ്യക്തമാക്കി. ഔദ്യോഗികമല്ലാതെ തന്നെ കൂടുതൽ പരാതികളും ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഇവൻ മാനേജ്മെന്റിലേക്ക് അന്വേഷണം നീളുന്നു.

ഈ സെക്സ് റാക്കറ്റിൽ സിന്ധുവിന്റെ മകളുടെയും മരുമകന്റെയും ബന്ധം അന്വേഷിക്കും. പരാതിക്കാരിയെ ദുബായിൽ എത്തിച്ചത് മൂന്നാം പ്രതിയായ മഞ്ജിമയും ബിലാലും ചേർന്നാണെന്ന് കണ്ടെത്തിയതാണ്. ബിലാലിന് യുവതികളുടെ എണ്ണത്തിനനുസരിച്ച് കമ്മീഷൻ നൽകുന്നതായും പ്രതി സിന്ധു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രതി അലീനയുടെ സുഹൃത്തായ ഔറംഗസേബിന്റെ ഈ കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം...

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

0
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ...

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ആർപ്പൂക്കര അടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

0
കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന്...

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല ; ക്യാമ്പിൽ മരുന്നുണ്ടെന്ന്...

0
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി...