സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു ; സർക്കാർ ഉദ്യോഗസ്ഥനെതിരെ വീണ്ടും പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിപിഎം പാർട്ടി ​കോൺഗ്രസിൽ പങ്കെടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന വീണ്ടും പരാതി. ഭരണം മാറിയ സാഹചര്യത്തിലാണ് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ അഡ്​മിനിസ്ട്രേറ്റീവ്​ അസിസ്റ്റൻറ്​ ഡി. ഉല്ലാസിനെതിരെ വിദ്യാഭ്യാസ വകുപ്പിൽ പരാതി നൽകിയത്​. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ അടക്കമാണ്​ പരാതിയുള്ളത്​. 2025 ഏപ്രിൽ രണ്ട്​ മുതൽ ആറ്​ വരെ മധുരയിൽ നടന്ന പാർട്ടി കോൺ​ഗ്രസിൽ പ​ങ്കെടുത്ത ഉല്ലാസ്​ ജീവനക്കാരുടെ സർവീസ്​ ചട്ടം ലംഘിച്ചതായാണ്​ പരാതി. തൃക്കാക്കര സ്വ​ദേശിയായ സി.എ സജീവനാണ്​ പരാതി നൽകിയത്​. ഈ ദിവസങ്ങളിൽ ഉല്ലാസ്​ അവധിയായിരുന്നോ എന്നുള്ളതും മൊബൈൽ ഫോൺ ലൊക്കേഷനും അന്വേഷിക്കണമെന്നും ആവശ്യ​പ്പെട്ടിട്ടുണ്ട്​.

കഴിഞ്ഞ വർഷം ഇതേവിഷയത്തിൽ സജീവൻ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നടപടിയുണ്ടായില്ല. പരാതിപ്പെട്ട വ്യക്​തിയുടെ വിലാസം ലഭ്യമല്ലാത്തതിനാൽ വിവരം അറിയിക്കാൻ സാധിച്ചില്ലെന്നാണ്​ അധികൃതർ വ്യക്​തമാക്കുന്നത്​. ഇത്തവണ പരാതിക്കാരൻ്റെ മേൽവിലാസം ലഭ്യമായതിനാൽ നടപടി അറിയിക്കുമെന്നും സർക്കാർ അധികൃതർ അറിയിച്ചിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...