യുഡിഎഫ് സർക്കാർ പുതിയ മദ്യനയത്തിലേക്ക് ; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. പാലക്കാട് എലപ്പുള്ളിയിലെ വിവാദമായ മദ്യനിർമ്മാണശാലയുടെ അനുമതി റദ്ദാക്കാനാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ നടക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മദ്യനയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് യുഡിഎഫ് നീക്കം.

ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 മണി വരെ ദീർഘിപ്പിച്ചതും ഔട്ട്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചതും മുൻപ് യുഡിഎഫ് കടുത്ത വിമർശനത്തിന് വിധേയമാക്കിയിരുന്നു. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെപ്പോലെ ബാറുകളുടെയും ബെവ്കോ ഔട്ട്ലെറ്റുകളുടെയും എണ്ണം കുറയ്ക്കുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. മദ്യവർജനമല്ല, മദ്യം ഒഴുക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് പിന്നിൽ അഴിമതിയുണ്ടെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ പുതിയ മദ്യനയത്തെക്കുറിച്ചും എലപ്പുള്ളിയിലെ ബ്രൂവറി അനുമതി റദ്ദാക്കുന്നതിനെക്കുറിച്ചും പ്രാഥമിക ആലോചനകൾ നടത്തി തീരുമാനങ്ങളിലേക്ക് കടന്നേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...